Saturday, August 13, 2011

യാത്ര

സ്വാര്‍ഥമോഹത്തിന്‍ കറുത്ത കരിമ്പട കീറ കൊണ്ടെന്‍ കണ്ണുകള്‍ ഞാന്‍ മൂടിക്കെട്ടി.... എന്റെ ലക്ഷ്യത്തിന്റെ ദിക്കിലെക്കൊഴുകുന്ന ഒരു കൊച്ചു വള്ളത്തില്‍ ഞാന്‍ യാത്രയായി.... ഒന്നും കാണാതെ.., കേള്‍ക്കുന്ന അപശബ്ദങ്ങള്‍ എന്നെ അലട്ടിക്കൊന്ടെയിരുന്നു... എങ്കിലും ഞാന്‍ കണ്ണിന്റെ കെട്ടഴിച്ചില്ല... എന്റെ ലക്‌ഷ്യം എത്തും വരെ....

Tuesday, July 19, 2011

ദിനം

പകലെ ഇത് നിന്റെ പുനര്‍ജന്മമോ..? ചുടുനിണം വാര്‍ന്നൊഴുകിയ നിന്‍റെ അന്ത്യം ഇന്നലെ എന്നെ വേദനിപ്പിച്ചിരുന്നു...
ഇന്ന് നിന്റെയീ പുഞ്ചിരി കാണും വരെ....
----------------------------------------------------------
ഇന്നെന്റെ പകലിതാ എരിയുന്നു നെറുകയില്‍... സന്ധ്യയിലെക്കിനി എത്ര ദൂരം...
അസ്തമയം ദൈവഹിതം... അതിനു മുമ്പേ താണ്ടെണം എന്റെ വഴി....

Monday, July 18, 2011

സൌഹൃദം

ഞാനിന്നും നനയാന്‍ കൊതിക്കുന്ന എന്റെ മഴയുടെ സൌഹൃദം... നനവൂറാന്‍ കാത്തു നില്‍ക്കുന്ന മണ്ണിന്റെ ഓര്‍മ്മ പോലെയാണ്... ആ മഴയില്‍ ഒന്ന് നനയാന്‍ കഴിഞ്ഞെങ്കില്‍...!!!
--------------------------------------
ഇന്നലെ എന്നെ ഉരുക്കിയ വെയിലില്‍, എന്റെ സൗഹൃദം തണലായ്‌.... മഴയായ്‌... എന്നില്‍ കുളിരു നിറച്ചു..
---------------------------------------
സൗഹൃദം, സ്നേഹവും വിശ്വാസവും കൊണ്ട് നാട്ടു വളര്‍ത്തിയ ഒരു വൃക്ഷം പോലെയാണ്... നമ്മള്‍ക്ക് തണല്‍ നല്‍കി...!!! സ്നേഹത്തിന്റെ മധുരവും, പിണക്കത്തിന്റെ ചവര്‍പ്പും ഒക്കെ തന്ന്... ആ തണല്‍ മരം അങ്ങനെ നില്‍ക്കും... പിന്നെ ക്ഷീണം മാറിയാല്‍.. വീണ്ടും നാം യാത്രയാകും... മറക്കാത്ത ഒരു സൗഹൃദത്തിന്റെ ഓര്‍മയുമായി...
--------------------------------------