Friday, March 15, 2013

ജന്മ ദിനം (ഹ്രസ്വ ചിത്ര തിരക്കഥ

സുഹൃത്തുക്കളെ ജന്മ ദിനം എന്ന പ്രമേയത്തിന് ഞാന്‍ എഴുതിയ ഒരു കഥയാണിത്. പെട്ടന്ന് തോന്നിയ ഒരു കഥയാണ്. തെറ്റുകുറ്റങ്ങള്‍ ഒരുപാട് ഉണ്ടാകും... നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.
---------------------------------------------------------------------------------------------------------
ജന്മ ദിനം


റോഡരികിലെ പാര്‍ക്കിംഗ് ഏരിയയില്‍ ഒരു കാര്‍ വന്നു നില്‍ക്കുന്നു.
ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നിരുന്ന യുവാവ് കാര്‍ ഓഫ്‌ ചെയ്തു, പുറകിലേക്ക് തിരിഞ്ഞു.
"Rahul, i'll come back now"
പകുതി താഴ്ത്തി വച്ച സൈഡ് ഗ്ലാസ്സിന് മുകളില്‍ കൈകള്‍ വച്ച് പുറത്തേക്കു നോക്കി സീറ്റില്‍ മുട്ടുകുത്തി നിക്കുകയായിരുന്ന, നാല് വയസ്സ് പ്രായം തോന്നിക്കുന്ന മകന്‍ തിരിഞ്ഞു പപ്പയെ നോക്കി തലയാട്ടിയിട്ട് വീണ്ടും പുറത്തേക്കു നോക്കി നിന്നു. ഇത്തവണ അവന്റെ കണ്ണുകള്‍ ഉടക്കിയത് ഫുഡ്‌പാത്തില്‍ ഇരിക്കുന്ന മുഷിഞ്ഞ വസ്ത്രം ധരിച്ച് ഉണങ്ങി മെലിഞ്ഞ ഒരു സ്ത്രീയും, നടന്നു പോകുന്ന ആളുകളുടെ നേരെ കൈ നീട്ടുന്ന അവനോളം പ്രായം തോന്നിക്കുന്ന ഒരു ബാലനും.

പപ്പാ അവര്‍ക്ക് മുന്നിലൂടെ അടുത്ത് കണ്ട കടയിലേക്ക് നടന്നു. നടന്നു പോകുന്നവരുടെ മുഖത്തേക്ക് നോക്കി ആ സ്ത്രീ കൈനീട്ടി "സാര്‍, സാര്‍" എന്ന് വിളിക്കുന്നു.
കീറിയ ഒരു ട്രൗസര്‍ മാത്രം ധരിച്ച ആ കുട്ടി പപ്പയുടെ നേരെ കൈ നീട്ടി അടുക്കുന്നു. എന്നാല്‍ അവരെ അവഗണിച്ചു കൊണ്ട് നടന്നു പോകുന്ന പപ്പയെ കണ്ടപ്പോള്‍ രാഹുലിന്റെ മുഖത്ത് വിഷാദം. അവന്‍ ആ കുട്ടിയെ നോക്കിയിരുന്നു. ഒരിക്കല്‍ ആ ബാലന്റെ നോട്ടം രാഹുലിന് നേരെ വന്നു, രാഹുല്‍ ചെറുതായി ചിരിച്ചു. പക്ഷെ ആ ബാലന്റെ മുഖത്തെ വികാരം അവന്‍ ആദ്യമായാണ്‌ കാണുന്നത്.അവന്‍ ചിരിക്കാതെ വീണ്ടും തന്റെ ജോലി തുടര്‍ന്നു. രാഹുല്‍ എന്തോ ഓര്‍ത്തപോലെ തിരിഞ്ഞു. പിന്‍ സീറ്റില്‍ കിടക്കുന്നു, ഒരു ബേക്കറിയുടെ പ്ലാസ്റ്റിക്‌ കവര്‍ അതിനകത്ത് ഒരു ചെറിയ ബോക്സ്‌. അവന്‍ അതെടുത്ത് ഗ്ലാസ്സിന് മുകളില്‍ വച്ച് വീണ്ടും അങ്ങോട്ട്‌ തന്നെ നോക്കി. ബാലന്‍ ആളുകളോട് കൈ നീട്ടിക്കൊണ്ടിരിക്കുന്നു. ഒരു നിമിഷം അവന്റെ നോട്ടം വീണ്ടും രാഹുലിന് നേരെ വന്നു. പൊതിയുമായി നില്‍ക്കുന്ന രാഹുല്‍ തല കുലുക്കി അവനെ വിളിച്ചു. ബാലന്‍ ശങ്കിച്ചു നിന്നു. വീണ്ടും ചരിച്ചു കൊണ്ട് അവന്‍ തല മുകളിലേക്കും താഴേക്കും കാണിച്ചു വിളിച്ചു. ബാലന്‍ മെല്ലെ കാറിനു നേരെ നടന്നു. കാറിനടുത്തെത്തി അവന്‍ പിന്നെയും ശങ്കിച്ചു നിന്നു. രാഹുല്‍ ആ കവര്‍ അവനു നേരെ നീട്ടി. അവന്‍ അത് വാങ്ങി കവറിലേക്കും പിന്നെ രാഹുലിനെയും നോക്കി, പിന്നെ അമ്മയുടെ അടുത്തേക്ക് തിരിഞ്ഞോടി. അമ്മയുടെ അടുത്ത് പോയി ഇരുന്നു. അമ്മ എന്തോ ചോദിച്ചു അപ്പോള്‍ അവന്‍ കാറിനു നേരെ ചുണ്ടി കാണിച്ചു. അവര്‍ കവറില്‍ നിന്നും ബോക്സ്‌ പുറത്തെടുത്തു.

അവരെ ശ്രദ്ദിക്കാതെ പപ്പ ഷോപ്പില്‍ നിന്നും ഇറങ്ങി വരുന്നു. കൈയില്‍ ഒരു പ്ലാസ്റ്റിക്‌ കവര്‍. പപ്പ വന്നു കാറില്‍ കയറി, സ്റ്റാര്‍ട്ട്‌ ചെയ്തു. അവന്‍ അപ്പോഴും ആ ബാലനെയും അമ്മയെയും നോക്കിയിരിക്കുകയാണ്. അവര്‍ കവര്‍ പൊളിച്ചു അതില്‍ "Rahul Krishna, 4th Birth day" എന്ന് ക്രീം കൊണ്ട് ഭംഗിയായി എഴുതി വച്ച ഒരു കേക്ക് ആയിരുന്നു. അത് കണ്ടപ്പോള്‍ ആ അമ്മയുടെയും മകന്റെയും മുഖം വിടര്‍ന്നു. അത് വായിക്കാന്‍ അറിയില്ലെങ്കിലും അതൊരു ബര്‍ത്ത്ഡേ കേക്ക് ആണെന്ന് അവര്‍ക്ക് മനസ്സിലായി, ആ ബാലന് തിന്നാന്‍ ആദ്യമായ്‌ വില കൂടിയ പലഹാരം കിട്ടിയ സന്തോഷം.

കാര്‍ മെല്ലെ നീങ്ങി തുടങ്ങിയിരുന്നു രാഹുല്‍ അവരെ തന്നെ ശ്രദ്ദിക്കുന്നുണ്ടായിരുന്നു. ആ ബാലന്‍ അത് ആര്‍ത്തിയോടെ കൈ കൊണ്ട് ഒരു കഷണം എടുത്തു വായിലേക്കിട്ടു. അവന്‍ മുഖ മുയര്‍ത്തി നോക്കിയപ്പോള്‍ കാര്‍ അല്‍പ ദൂരം എത്തിയിരുന്നു. അവന്‍ എഴുന്നേറ്റ് കാറിനു പുറകെ കുറച്ചു ദൂരം ഓടി.

"രാഹുല്‍, നിനക്ക് പപ്പ ഒരു നല്ല ബര്‍ത്ത് ഡേ ഗിഫ്റ്റ്‌ വാങ്ങിയിട്ടുണ്ട്"
"Pappa... I got a best birthday gift now"
ആ ബാലന്‍ കാറിന്റെ കുറച്ചു അടുത്തെത്തിയപ്പോള്‍ ഓട്ടം നിറുത്തി പുഞ്ചിരിച്ചു കൊണ്ട് രാഹുലിന് നേരെ കൈ ഉയര്‍ത്തി വീശി, അവന്റെ മുഖത്ത് വല്ലാത്ത സന്തോഷം.
രാഹുല്‍ കൈ വീശിക്കൊണ്ട് അവനെ നോക്കി- Fade in

No comments:

Post a Comment