Friday, March 15, 2013

മയില പീലിത്തുണ്ട് പോലെ.. (ഹ്രസ്വ ചിത്ര തിരക്കഥ)

Scene - 1 (കോളേജ്‌ വരാന്ത)

Shot- 1
Fade Out from white Background - (Mid-Shot):- സന്ധ്യാ സൂര്യന്റെ സ്വര്‍ണ്ണ രശ്മികള്‍ അരിച്ചിറങ്ങുന്ന, വിജനമായ കോളേജിന്റെ വരാന്തയിലൂടെ കറുത്ത ചുരിദാറില്‍ ചുവന്ന ഷാള്‍ അലസ്സമായി ഇട്ടു കൊണ്ട് അവള്‍ മെല്ലെ നടന്നു നീങ്ങുന്നു .

Shot-2
Mix to :- (Close-up):- നേരിയ കാറ്റില്‍ അഴിച്ചിട്ട അവളുടെ മുടിയും ഷാളും ചെറുതായി പാറുന്നു. അവളുടെ മുഖത്ത് വിഷാദം

Shot-3
Mix to :- (Same Frame)(സങ്കല്‍പം) അവളുടെ മുഖത്ത് ചിരി, അവളുടെ മുടി മെടഞ്ഞു മുന്നിലേക്കിട്ടിരിക്കുന്നു, അതേ വസ്ത്രം വൃത്തിയായി ധരിച്ചിരിക്കുന്നു. Camera, Mid-Shotലേക്ക് Zoo Out ആകുമ്പോള്‍ അവളുടെ കൂടെ ഒരു സുമുഖനായ പയ്യന്‍ എന്തൊക്കെയോ തമാശകള്‍ പറഞ്ഞു ചിരിച്ചു കൊണ്ട് അവളോടൊപ്പം മുന്നോട്ടു നടന്നു വരുന്നു. (വരാന്തയില്‍ നടന്നു നീങ്ങുന്ന വിദ്യാര്‍ഥികള്‍)

Shot-4
Cut to :- (Extreme Close-up) (സങ്കല്‍പം) അവരുടെ വിരലുകള്‍ ചേര്‍ത്ത് പിടിക്കുന്നു... പിന്നീട് രണ്ടു കൈകളും രണ്ടു ദിശകളിലേക്കും നീങ്ങുന്നു... വിരലുകള്‍ തമ്മില്‍ വേര്‍പെടുന്നു. Fade Out

Shot-5
Fade In :- (സങ്കല്‍പം) അവള്‍ പകച്ചു പതറി, നീട്ടിപ്പിടിച്ച കൈ മെല്ലെ ചുരുട്ടിപ്പിടിച്ചു, ചുണ്ടോടു ചേര്‍ത്ത് വിതുമ്പല്‍ അടക്കാന്‍ ശ്രമിക്കുന്നു. Wide frame - (Hand Hold Movement) അവളുടെ Close-up view ല്‍ നിന്നും ക്യാമറ Long View ലേക്ക് ( ആരോ നടന്നകലുന്ന ഒരു പ്രതീതി ) Fade Out
-----------------------------------------------------------------------------------------------------------------------
==================================================================
Scene - 2 (ക്ലാസ്സ്‌ റൂം)

Shot - 6
Fade In :- (High Angle view- Long Shot)ആളൊഴിഞ്ഞ ഇരുണ്ട ക്ലാസ്സ്‌ റൂമില്‍, തുറന്നു കിടക്കുന്ന വാതിലൂടെയും, ജനാലയിലൂടെയും വെളിച്ചം വീണുകിടക്കുന്നു. ആ വെളിച്ചത്തില്‍ ഡെസ്കില്‍ കൈ വച്ച് ബഞ്ചിന്റെ ഒരറ്റത്ത്, അവള്‍ ഇരിക്കുന്നു.

Shot - 7
Mix To :- (Last Same Frame)(സങ്കല്‍പം) ഇരിക്കുന്ന അവളുടെ അടുത്ത് നിന്ന് അവന്‍ ദേഷ്യപ്പെട്ട് എന്തൊക്കെയോ പറയുന്നുണ്ട്. കയ്യിലുള്ള അവളുടെ കത്തുകള്‍ അവന്‍ വലിച്ചു കീറി അവളുടെ നേരെ എറിയുന്നു. Fade Out.

Shot - 8
Fade In :- (Mid-Shot)(സങ്കല്‍പം) കടലാസ്സ് തുണ്ടുകള്‍ പറന്നു വീഴുന്നു. അവന്‍ ഫ്രെമിന്റെ ഒരു അരികിലൂടെ നടന്നു നീങ്ങുന്നു. മുന്നോട്ടു വന്നിട്ട് frame, Cross ചെയ്ത് കടന്നു പോകുന്നു. അവള്‍ നിറകണ്ണുകളോടെ അവനെ തന്നെ നോക്കിയിരിക്കുന്നു. (അവന്റെ മുഖം കാണണമെന്നില്ല, ശരീരത്തിന്റെ ഒരു ഭാഗം അവ്യക്തമായി കണ്ടാല്‍ മതി.)
അവന്‍ കടന്നു പോയാല്‍ Frame അവളിലേക്ക് Zoom-In ചെയ്യുന്നു. അപ്പോള്‍ വാതില്‍ കടന്നു വന്ന ഇളം കാറ്റ് അതിലൂടെ കടന്നു പോകുന്നു. അവളുടെ മുടി കാറ്റില്‍ ഉലയുന്നു, കടലാസ്സു തുണ്ടുകള്‍ പറന്നു പോയി, കൂടെ താനേ മറയുന്ന പുസ്തക താളുകള്‍. അവള്‍ അലസ്സമായ്‌ പാറിയ മുടിയിഴകള്‍ കൈകൊണ്ടു ഒതുക്കിക്കൊണ്ട് പുസ്തകത്തിലേക്ക് നോക്കുന്നു.

Shot - 9
Cut -to :- (Extreme Close-up) മറയുന്ന പുസ്തകതാളുകള്‍ക്കിടയില്‍ ഒരു മയില്‍ പീലി വിറയ്ക്കുന്നു. അവള്‍ വിരല്‍ കൊണ്ട് മെല്ലെ അതില്‍ തലോടുന്നു. (ഈ ഫ്രെമില്‍ കടലാസ്സ് തുണ്ടുകള്‍ ഇല്ലാതെ ശ്രദ്ധിക്കുക)

Shot - 10
Mix To :- (Extreme Close-up) കണ്ണില്‍ നിറഞ്ഞ കണ്ണുനീര്‍, കണ്പീലിയിലൂടെ ഇറ്റു വീഴുന്നു.

Shot - 11
Cut -to :- (Extreme Close-up) കണ്ണുനീര്‍ തുള്ളി മയില്‍പീലിയില്‍ വീണു നനയുന്നു. Fade Out
-----------------------------------------------------------------------------------------------------------------------
==================================================================
Scene - 3 (കടത്തു തോണി)

Shot - 12
Cut To :- (Long Shot) കടത്തു തോണി, ഒരു അരികില്‍ അവള്‍ ഇരിക്കുന്നു.(മടിയില്‍ ഒരു ബാഗ്‌) വേറെ ചില യാത്രക്കാരും ഇരിക്കുന്നു. തോണിക്കാരന്‍ കഴുക്കോല്‍ കുത്തി തോണി മുന്നോട്ടു ചലിപ്പിക്കുന്നു.

Shot - 13
ഒരു നീര്‍ക്കിളി പറന്നു പോകുന്നു.

Shot - 14
Cut to :- (Over the Shoulder Shot / Close-up) (സങ്കല്‍പം) പറന്നു പോയ നീര്‍ക്കിളിയെ നോക്കുകയായിരുന്ന അവള്‍ പാറിപ്പറക്കുന്ന മുടി ഒതുക്കിക്കൊണ്ട് മുന്നില്‍ ഇരിക്കുന്ന ആളെ നോക്കി ചിരിക്കുന്നു. (മുന്നില്‍ ഇരിക്കുന്ന ആളുടെ ഷോള്‍ഡറിനു മുകളിലൂടെ അവളിലേക്ക് സൂം ചെയ്ത ഫ്രെമില്‍, ആള്‍ ആരെന്നു വ്യക്തമല്ല.)

Shot - 15
Mix to :- (Over the Shoulder Shot / Close-up)(സങ്കല്‍പം) അവന്‍, മുന്നില്‍ ഇരിക്കുന്ന അവളെ നോക്കി ചിരിക്കുന്നു.

Shot - 16
Mix to :- (Double Shot) (സങ്കല്‍പം) അവന്‍ കൈ താഴ്ത്തി വെള്ളം കോരി അവളുടെ മേലേക്ക് തെറിപ്പിക്കുന്നു.

Shot - 17
Mix to : (Same frame of Shot - 14) അവള്‍ പെട്ടന്ന് ചിരിച്ചു കൊണ്ട് കണ്ണുകള്‍ അടച്ച് മുഖം തിരിക്കുന്നു. പക്ഷെ വെള്ളം തെറിക്കുന്നില്ല. അവള്‍ കണ്ണുകള്‍ തുറന്ന് പരിഭ്രമത്തോടെ അവനെ നോക്കുന്നു.

Shot - 18
Cut to :- (Same frame of Shot - 15) അവന്‍ ഇരുന്ന സ്ഥാനത്ത്‌ വേറെ ഒരു യാത്രക്കാരന്‍ കരയിലേക്ക് നോക്കിയിരിക്കുന്നു.

Shot - 19
Cut to :- (Close-up) അവള്‍ അയാളില്‍ നിന്നും മുഖം തിരിച്ചു അവള്‍ വെള്ളത്തിലേക്ക്‌ നോക്കിയിരുന്നു.(Fade Out)

Scene - 4 (അവന്റെ വീട്)

Shot - 20
Fade in :- (Long Shot) പഴയ ഒരു പടിപ്പുരയ്ക്ക് മുന്നിലേക്ക് അവള്‍ നടന്നടുക്കുന്നു, തോളില്‍ കിടക്കുന്ന ബാഗിന്റെ വള്ളി ഒരു കൈ കൊണ്ട് പിടിചിരിക്കുന്നു. പടിപ്പുര തുറന്നുകിടക്കുന്നു. (പടിപ്പുര യില്ലെന്കിലും കുഴപ്പമില്ല. അല്പം പഴമ തോന്നിച്ചാല്‍ നന്നായിരിക്കും)

Shot - 21
Cut to :- (Mid-Shot from inside) അവള്‍ പടിപ്പുരയിലേക്ക് കയറി നിന്ന്, അകത്തേക്ക് നോക്കുന്നു.

Shot - 22
Cut to :- (Zoom in Form Long Shot)(സങ്കല്‍പം) ഒരു പഴയ തറവാട്ട് വീട്, മുറ്റത്ത്‌ തുളസി തറ, തുളസ്സിത്തറയില്‍ ഉണങ്ങാതെ തുളസ്സിചെടി. മുറ്റം വൃത്തിയായി കിടക്കുന്നു.

Shot - 23
Cut to :- (Zoom in from Full shot) അവള്‍ പടിപ്പുര കടന്നു മുന്നോട്ടു നടക്കുന്നു.

Shot - 24
Cut to :- (Full Shot)(സങ്കല്‍പം) പൂമുഖപ്പടി തുറന്ന് ആരോ കോലായിയിലേക്ക് വരുന്നു.

Shot - 25
Cut to :- (Mid-Shot)(സങ്കല്‍പം) കോലായില്‍ നിന്നും പടിയിറങ്ങി വരുന്നു അവന്‍. അവളെ കണ്ടു അവന്‍ ചിരിക്കുന്നു,
"വാ വാ... ഞാന്‍ പ്രതീക്ഷിച്ചു... ഇത്ര വൈകുംന്നു കരുതീല..." വീടിനു നേരെ നടന്നടുക്കുന്ന അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് അവന്‍ ചോദിച്ചു.

Shot - 26
Cut to :- (Close-up) അവളുടെ മുഖത്ത് നിര്‍വ്വികാരത.

Shot - 27
Cut to :- (Shot-25 Frame)(സങ്കല്‍പം) "കയറി വാ... " അവന്‍ അവളെ ക്ഷണിച്ചു കൊണ്ട് വീടിനു നേരെ തന്നെ തിരിഞ്ഞു.

Shot - 28
Cut to :- (Mid-shot)(സങ്കല്‍പം) "വരാതിരിക്കുമോ എന്ന് പേടിച്ചു.." കൊലായിലേക്ക് കയറിയ അവന്‍ പൂമുഖവാതിലിനു നേരെ നടന്നു. പുറകെ അവളും. അവന്‍ അകത്തേക്ക് കടന്നു."വന്നല്ലോ... സന്തോഷായി" അകത്തു നിന്നും അവന്റെ ഒരു ദീര്‍ഗ്ഗനിസ്സ്വാസം കേട്ടു. അവളും അകത്തേക്ക് കയറി.

Short - 29
Cut to :- (Mid-shot) അകത്തു കടന്ന് അവള്‍ ചുറ്റും നോക്കുന്നു. ( അകത്ത് ഇരുട്ടാണ്. നടുതളത്തിലെ നേരിയ വെളിച്ചം അവിടേക്ക് വീണു കിടക്കുന്നു.) "വാ.. ഇങ്ങോട്ട് വന്നോളു..." അവള്‍ ശബ്ദം കേട്ട ദിശയിലേക്ക് മുഖം തിരിച്ചു.

Shot - 30
Cut to :- (Full-shot) നടുതളത്തിന്റെ ഒരു അരികു. അവിടെ ആരുമില്ല.

Shot - 31
Cut to :- (Full shot) വിളി കേട്ട ദിശയിലേക്ക് നോക്കി നില്‍ക്കുകയായിരുന്ന അവള്‍. മെല്ലെ ആ ഭാഗത്തേക്ക് നീങ്ങുന്നു.

Shot - 32
Mix to :- (Mid-shot) മെല്ലെ നടന്നു വരുന്ന അവളുടെ മുന്നിലൂടെ ഒരു മയില്‍ പീലി പറന്നു വീഴുന്നു.

Shot - 33
Mix to :- (Close-up) മയില്‍ പീലി താഴെ വീഴുന്നു.

Shot - 34
Mix to :- (Full shot) അവള്‍ മെല്ലെ താഴെ ഇരിക്കുന്നു.

Shot - 35
Mix to :- (Hight Angle/ Close frame) അവള്‍ മയില്‍ പീലി എടുക്കുന്നു.

Shot - 36
Mix to :- (Close-up) മയില്‍ പീലിയിലേക്ക് നോക്കിയ അവളുടെ കണ്ണുകളില്‍, പ്രണയവും, സങ്കടവും... ചുണ്ടുകള്‍ ചെറുതായി വിറക്കുന്നു.

Shot - 37
Mix to :- (Shot-35 Frame) "മേഘാ..." പെട്ടന്ന് അവന്റെ ശബ്ദം, ആ ശബ്ദത്തിനു ഒരു പ്രത്യേക ഇമ്പമുള്ളതായി തോന്നി... എവിടെയെല്ലാമോ പ്രതിധ്വനിക്കുന്നു. അവള്‍ പെട്ടന്ന് മുഖമുയര്‍ത്തി, പെട്ടന്ന് അവളുടെ കണ്ണുകള്‍ നടുങ്ങി... അവളുടെ തൊണ്ടയില്‍ നിന്നും ഒരു ശബ്ദം പുറത്തു വരാതെ കുരുങ്ങി നിന്നു.
കണ്ണുകള്‍ ചുവന്നു, നിറഞ്ഞു.

Shot - 38
Cut to :- (Mid-shot) അവള്‍ മെല്ലെ എഴുന്നേറ്റു. അവളുടെ ചുണ്ടുകള്‍ വിറച്ചു. അവളുടെ കണ്ണുകള്‍ ഇപ്പോഴും അതെ ദിശയില്‍ തന്നെ. പെട്ടന്ന് അവള്‍ രണ്ടു കൈകളും മുഖത്ത് പൊത്തിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.

Shot - 39
Mix to :- (Close Frame) ചുമരില്‍ തറച്ചു വച്ചിരിക്കുന്ന ചില്ലിട്ടു വച്ചിരിക്കുന്ന പുതിയ ഫ്രെമിനുള്ളില്‍ അവന്റെ ചിരിച്ചിരിക്കുന്ന ഫോട്ടോ. (Fade Out)

Shot - 40
Fade In :- (Long Shot/Zoom Out) പടിപ്പുരയില്‍ നിന്നുമുള്ള വ്യൂ. മുറ്റത്ത് കരിയിലകള്‍ കിടക്കുന്നു. തുളസിതറയിലെ തുളസ്സിച്ചെടി ഉണങ്ങിയിരിക്കുന്നു. ചെറിയ കാറ്റില്‍ മരങ്ങലും ചെടികളും ഉലയുന്നു. കരിയിലകള്‍ മെല്ലെ നീങ്ങുന്നു.
Fade Out


ശുഭം.

No comments:

Post a Comment