Friday, March 15, 2013

ഇതാ ഇവിടെയൊരു കഥ...



 ക്ഷേത്രത്തിനകത്ത് നിന്നും ഇടവിട്ടുള്ള മണിനാദവും, നേര്‍ത്ത ശബ്ദത്തില്‍ ദേവീ മന്ത്രങ്ങളും... മുന്നില്‍ നടതുറക്കാന്‍ തൊഴുകയ്യോടെ കാത്തു നില്‍ക്കുന്ന ഭക്തജനങ്ങള്‍., ചിലര്‍ പ്രദക്ഷിണം വയ്ക്കുന്നു. ചിലര്‍ വഴിപാടുകള്‍ക്കായുള്ള കൌണ്ടറിനു മുന്നില്‍ വരിയായി നില്‍ക്കുന്നു. അതിനിടയ്ക്ക് നില്‍ക്കുന ഹേമ അക്ഷമയായി നോക്കി ഇപ്പൊ വരാമെന്ന് ആംഗ്യം   കാണിച്ചു.  

പണ്ട്  ഇതൊരു ചെറിയ ക്ഷേത്രമായിരുന്നു. ഇപ്പൊ അല്പമൊക്കെ പ്രൌഡി ഒക്കെ ആയിട്ടുണ്ട്‌.  ഒരുപാട് മാറി, കാലം എല്ലാവരെയും ഒരുപാട് മാറ്റി... പണ്ട് ഇവിടെ താടി വച്ച് പ്രായം ചെന്ന ഒരു മൂപ്പില്‍ നായര്‍ ഉണ്ടായിരുന്നു, അയാള്‍ മരിച്ചു, ഇപ്പൊ വേറെ ആള്‍ ആണ്. അന്ന് കല്യാണത്തിന് കുമാരേട്ടന്‍ അയാളെ വിളിച്ചാണ് കാര്യങ്ങള്‍ ഏര്‍പ്പാടാക്കിയത്. പ്രണയവിവാഹം ആയതു കാരണമാണ് കുമാരേട്ടന്‍ വിളിച്ചു പറയേണ്ടി വന്നത്. അല്ലായിരുന്നെങ്കില്‍ രണ്ടു കൂട്ടരുടെയും ഫാമിലി വേണം എന്നാണു അയാള്‍ പറഞ്ഞത്. ഇടഞ്ഞു നില്‍ക്കുകയായിരുന്ന അവളുടെ വീട്ടുകാര്‍ അറിയാതെ അവളെ കടത്തിക്കൊണ്ടുവരാന്‍ ശ്യാം പെട്ട പാട്  ഞങ്ങള്‍ക്കെ അറിയൂ, പിന്നെ അവരെ കൂടി കല്യാണത്തിന് വിളിക്കാനോ..! നടന്നത് തന്നെ...! നാട്ടിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനായ കുമാരേട്ടന്‍ ഇടപെട്ടത് കൊണ്ട്, വല്ല്യ തടസ്സങ്ങള്‍ ഉണ്ടായില്ല... 
അറിയാതെ ഒരു ദീര്ഗ നിശ്വാസം...!

"സുമിത്ര..."
അമ്പലത്തിന്റെ ചുറ്റുമതിലിന് അകത്തേക്ക് കയറി, അമ്പലത്തിന്റെ മറവിലേക്ക് നീങ്ങിയ രൂപം കണ്ടു ചുണ്ട് അറിയാതെ മന്ത്രിച്ചു. ഞെഞ്ചിനകത്ത് കൂടി ഏതോ   സൂപര്‍ ഫാസ്റ്റ് ട്രെയിന്‍ പാഞ്ഞു പോയി. മുന്‍പും ആ മുഖം കാണുമ്പോള്‍ അത് പതിവായിരുന്നു.   ഹേമയെ നോക്കി, അവള്‍ കൌണ്ടറിനു അകത്തേക്ക് നോക്കി നില്‍ക്കുന്നു. മുന്നില്‍ ഇനിയും കുറച്ചു പേര്‍ നില്‍ക്കുന്നുണ്ട്. സുമിത്ര തന്നെയല്ലേ എന്നു ഉറപ്പിക്കാനെന്നോണം, കണ്ണുകള്‍ അമ്പലത്തിന്റെ വടക്ക് ഭാഗത്തേക്ക് നീണ്ടു. വെളുത്തു മെലിഞ്ഞ, ചുരുണ്ട മുടികള്‍ ഉള്ള സുമിത്ര അമ്പലത്തിന്റെ വടക്ക് ഭാഗത്ത് കൂടി നടന്നു വരുന്നു. അവളെ മുട്ടിയുരുമ്മിക്കൊണ്ട് ഒരു അഞ്ചോ ആരോ വയസ്സ് തോന്നിക്കുന്ന ആണ്‍കുട്ടി. അവളുടെ അതേ മുഖച്ഛായ. 

മകനെയും ശ്രദ്ധിച്ചുകൊണ്ട് നടന്നു വരികയായിരുന്ന സുമിത്രയുടെ പാതി മയങ്ങിയ പോലെ ഉള്ള കണ്ണുകള്‍ എന്നിലൂടെയും അലസ്സമായി കടന്നു പോയി. പെട്ടന്ന്  വീണ്ടും ആ കണ്ണുകള്‍ തിരിച്ചു എന്റെ നേരെ നിലയുറപ്പിച്ചു, 
ഒരു നിമിഷം....
പെട്ടന്ന് അത് പിടച്ചു കൊണ്ട് അലക്ഷ്യമായി മറ്റെവിടെക്കൊക്കെയോ പാഞ്ഞു പോകാന്‍ ശ്രമിച്ചു..
മുഖം തിരിച്ചു കൊണ്ട് അമ്പലനടയിലേക്ക് നീങ്ങി. തുറക്കാത്ത വാതിലിനു മുന്നില്‍ കൈകൂപ്പി നിന്നു.
പുറകില്‍ ആയതു കാരണം ആയതു കാരണം മുഖം കാണാന്‍ കഴിഞ്ഞില്ല. 
കൈകള്‍ കൊണ്ട് കണ്ണുകള്‍ തുടച്ചോ..? 
ഹേയ് എന്തിനു..? 
പക്ഷെ ആ പരിഭ്രമം എന്നെ ചെറുതായെങ്കിലും അമ്പരപ്പിക്കാതിരുന്നില്ല... എന്തിനായിരുന്നു..? 
നടയില്‍ നിന്നും മകന്റെ കൈ ഒരു ആശ്രയത്ത്തിനു എന്നോണം പിടിച്ചു  അവന്‍ ദ്രിതിയില്‍ നടന്നു. എന്റെ മുന്നിലൂടെ കടന്നു പോകുമ്പോള്‍. മനസ്സിലായിരുന്നിട്ടും ചോദിച്ചു.
"വിശ്വേട്ടന്റെ മോളല്ലേ..?"
ഞെട്ടിയെന്നോണമാണ് നിന്നത്. 
"അ... അതേ..." തൊണ്ടയില്‍ എന്തോ കുരുങ്ങിയത് പോലെ ഒരു വിക്കല്‍... പ്രതീക്ഷിചില്ലായിരിക്കും...  കണ്ണുകള്‍ അല്പം മഞ്ഞച്ചു തിളഞ്ഞുന്നു... 
"ഞാന്‍.... " 
"മനസ്സിലായി..." വാക്കുകളെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ അവള്‍ പറഞ്ഞു... എന്റെ വാക്കുകള്‍ അവിടെ നിലച്ചു. പലര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു.
അത്രമാത്രം ഉണ്ടായിരുന്നു എന്നിലെ മാറ്റങ്ങള്‍... 
ഇത്...! 
എവിടെയോ ഒരു നൊമ്പരം... 
"എന്നാ... ശരി" ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് മുഖത്തേക്ക് നോക്കി തലയാട്ടുമ്പോള്‍ കണ്ണുകളില്‍ നനവ്‌ വീണ്ടും കിളിര്‍ക്കുന്നു. മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ നടന്നു പോയി... 
"രഘ്വേട്ട... " ഹേമ മെല്ലെ തട്ടിയപ്പോള്‍ ആണ് അറിഞ്ഞത്... തന്‍ മറ്റേതോ ലോകത്തായിരുന്നു എന്നു... "എന്തെ?"
"ഹേയ്.. ഒന്നുല്ല..." അവളുടെ കൂടെ മെല്ലെ നടയ്ക്കു നേരെ നീങ്ങി... 
നീണ്ട മണി നാദത്തോടെ നട തുറന്നു... അതിനു മുന്നില്‍ കൈ കൂപ്പി നില്‍ക്കുമ്പോള്‍ കണ്ണുകള്‍ സുമിത്രയെ തിരയുകയായിരുന്നു. അവള്‍ പോയിരിക്കുന്നു. 

ഹേമയും പുറകില്‍ ഇരുത്തി നനഞ്ഞു മഴപെയ്തു കിടക്കുന്ന അമ്പലപ്പറമ്പിലൂടെ  ബൈക്കില്‍ തിരിച്ചു പോകുമ്പോള്‍ , അവിടെ മകരചെവ്വ വേലയായിരുന്നു... പടര്‍ന്നു കിടക്കുന്ന ആലിന്റെ തറയില്‍ ഉത്സവം കാണാന്‍ കയറി നില്‍ക്കുന്ന സ്ത്രീകളുടെ ഇടയില്‍ വെളുത്തു മെലിഞ്ഞ ചുരുണ്ടമുടിക്കാരുടെ മുഖം തിരഞ്ഞു തിരക്കിനിടയിലൂടെ സാവധാനം നടക്കുന്ന 18  വയസ്സ് തോന്നിക്കുന്ന, മുഖക്കുരുകളുള്ള, ആ മെലിഞ്ഞ പൊടിമീശക്കാരന്‍ താനല്ലേ..? 
ഈ ഉത്സവ പറമ്പിന്റെ അവള്‍ മറ്റൊരു കോണില്‍ അവള്‍ തന്നെ കാത്തു നിന്നിരുന്നോ..? 
പറയാനായി ചെന്നു, മിണ്ടാതെ മടങ്ങിയപ്പോള്‍.. 'എന്തെ മിണ്ടിയില്ല' എന്നു അവള്‍ നൊമ്പരപ്പെട്ടോ..?
അകലെ നിന്ന്, എന്റെ ഹൃദയം പാടിയ പ്രണയഗാനങ്ങള്‍.., അവള്‍ കേട്ടിരുന്നുവോ..?

"ഹേമ"
"ഉം" 
"ഞാന്‍ പറഞ്ഞിട്ടില്ലേ.., എന്റെ കഥയിലെ പറയാതെ പോയ പ്രണയത്തിലെ നായിക... 
സുമിത്ര....."
"ഉം..."
"അമ്പലത്തില്‍ വച്ച് കണ്ടു..." 
"കണ്ടു..." അപ്പോഴാണ്‌ ഹേമ കണ്ട കാര്യം അറിഞ്ഞത്..
"ഉം..."
"എന്തെ അവളുടെ കണ്ണുകള്‍ കലങ്ങി..? "
"അറിയില്ല..."
"ഒരു പക്ഷെ... അവള്‍ ആഗ്രഹിച്ചിരുന്നിരിക്കണം"
"ഉം.... അറിയില്ല.."
"രഘ്വേട്ട..."
"ഉം..."
"അവളെ ഇപ്പോഴും ഇഷ്ട്ടമാണോ..?" ആ ചോദ്യം പ്രതീക്ഷിച്ചിരുന്നതായിരുന്നു. എങ്കിലും കേട്ടപ്പോള്‍ ചിരിയാണ് വന്നത്.
മുതുകില്‍ വച്ചിരുന്ന അവളുടെ കൈപത്തിയെടുത്തു, തന്റെ നെഞ്ചില്‍ ചേര്‍ത്ത് വച്ചു.
അവള്‍ മെല്ലെ പുറത്തേക്കു ചേര്‍ന്നിരുന്നു.
മഴ വീണ്ടും ഞങ്ങളുടെ മേല്‍ ചാറിത്തുടങ്ങി. പ്രണയത്തിന്റെ കുളിരണിയിച്ചു കൊണ്ട്... 

No comments:

Post a Comment